Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vd Satheesh

പോ​ർ​മു​ഖ​ത്ത് നി​ന്ന് പ​ട​വെ​ട്ടി​യ​വ​നെ കോ​ൺ​ഗ്ര​സ് ത​ന്നെ വ​ന​വാ​സ​ത്തി​ന് വി​ട​രു​ത്: ഭ​ദ്ര​ൻ

മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​നു​ള്ള ച​ര്‍​ച്ച​ക​ള്‍ ത​ല​സ്ഥാ​ന​ത്തു സ​ജീ​വ​മാ​യി​രി​ക്കെ വി.​ഡി. സ​തീ​ശ​ൻ ത​ന്നെ​യാ​ണ് അ​തി​ന് യോ​ഗ്യ​നെ​ന്ന് സം​വി​ധാ​യ​ക​ൻ ഭ​ദ്ര​ൻ.

സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ അ​ത് ഉ​ണ്ടാ​ക്കു​ന്ന ആ​ഘാ​തം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മു​ഖ​ത്ത് ഉ​രു​ക്കി​യ ടാ​ർ ഒ​ഴി​ക്കു​ന്ന പോ​ലാ​വു​മെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.

പോ​ർ​മു​ഖ​ത്ത് നി​ന്ന് പ​ട​വെ​ട്ടി​യ​വ​നെ കോ​ൺ​ഗ്ര​സ് ത​ന്നെ വ​ന​വാ​സ​ത്തി​ന് വി​ട​രു​തെ​ന്നും കു​റി​പ്പി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

ഭ​ദ്ര​ന്‍റെ കു​റി​പ്പ് വാ​യി​ക്കാം

ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് ഒ​രു അ​ഭ്യ​ർ​ത്ഥ​ന, പോ​ർ​മു​ഖ​ത്ത് നി​ന്ന് പ​ട​വെ​ട്ടി​യ​വ​നെ കോ​ൺ​ഗ്ര​സ് ത​ന്നെ വ​ന​വാ​സ​ത്തി​ന് വി​ട​രു​തേ! അ​ത് ഉ​ണ്ടാ​ക്കു​ന്ന ആ​ഘാ​തം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മു​ഖ​ത്ത് ഉ​രു​ക്കി​യ ടാ​ർ ഒ​ഴി​ക്കു​ന്ന പോ​ലാ​വും.

ര​മേ​ശി​ന്‍റെ​യും കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ​യും മി​ക​വു​ക​ൾ​ക്കു നേ​രെ ക​ണ്ണി​റു​ക്കു​ക​യ​ല്ല. കേ​ര​ള​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ ജ​യി​പ്പി​ച്ച ജ​നം വി.​ഡി. സ​തീ​ശ​നെ ത​ന്നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യാ​യി കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്ന് തി​രി​ച്ച​റി​യ​ണം. അ​ർ​ഹ​നാ​യ​വ​നെ അ​ന​ർ​ഹ​നാ​ക്ക​രു​ത് ! അ​ത് വ​ലി​യ ഒ​രു political blunder ആ​യി തീ​രും! സ്നേ​ഹ​ത്തോ​ടെ ഭ​ദ്ര​ൻ.

Latest News

Corehub Up